മധുരത്തിലെ രവി, ആദ്യത്തെ ക്യാരക്ടര്‍ പോസ്റ്റര്‍, ഇന്ദ്രന്‍സിനോട് നന്ദി പറഞ്ഞ് സംവിധായകന്‍ അഹമ്മദ് കബീര്‍
സിനിമയിലെ ആദ്യത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു.
'ഇന്ദ്രന്‍സ് ചേട്ടന്‍ രവിയായി.എന്റെ ഭാഗ്യമാണ് അദ്ദേഹം എന്റെ സിനിമയില്‍ അഭിനയിച്ചത്. എന്തു നല്ല നടനാണ്. മഹത്തായ മനുഷ്യനും. നന്ദി ഇന്ദ്രന്‍സ് ചേട്ടാ'-അഹമ്മദ് കബീര്‍ കുറിച്ചു.
അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക, ബാബു ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.