വീണത് വമ്പന്മാര്‍ വീഴ്ത്തിയത് പൃഥ്വിരാജ് ! 'ഗുരുവായൂര്‍ അമ്പലനടയില്‍' ഇതുവരെ നേടിയ കളക്ഷന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 4 ജൂണ്‍ 2024 (19:23 IST)
പൃഥ്വിരാജ്-ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 83.7കോടിയാണ് സിനിമ നേടിയത്. കേരളത്തിലെ കളക്ഷന്‍ 43.10 കോടിയാണ്.ഓവര്‍സീസില്‍ നിന്നും 33.6 കോടിയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നും 7 കോടിയും സിനിമ നേടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളെ മറികടന്നിരിക്കുകയാണ് ഗുരുവായൂര്‍ അമ്പലനടയില്‍.
 
  മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിനെ ഗുരുവായൂര്‍ അമ്പലനടയില്‍ മറികടന്നു.സാക്‌നില്‍കിന്റെ റിപ്പോര്‍ട്ട് പ്രകാരം 82കോടിയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ആഗോള കളക്ഷന്‍. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വത്തിന്റെ കളക്ഷനും വരും ദിവസങ്ങളില്‍ പൃഥ്വിരാജ് ചിത്രം മറികടക്കും.ഭീഷ്മ പര്‍വം ആകെ 87.65 കോടിയാണ് നേടിയത്.
 
2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്.
 
വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് ഓപ്പണിങ് കളക്ഷന്‍ 16 കോടിയിലധികം നേടിയ ആടുജീവിതം ആണ്. 8 കോടിയിലധികം നേടി ഗുരുവായൂരമ്പല നടയില്‍ രണ്ടാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു.
ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article