എംപി ആയാലും സിനിമ വിടില്ല, സൂപ്പര്‍സ്റ്റാറിന് ആശംസകളുമായി 'വരാഹം' ടീം, വരാനിരിക്കുന്നത് സസ്‌പെന്‍സ് ത്രില്ലര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 4 ജൂണ്‍ 2024 (18:40 IST)
varaaham movie suresh gopi
സുരേഷ് ഗോപിയുടെ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. നടന്റെ 257-മത്തെ ചിത്രത്തിന് വരാഹം എന്നാണ് പേരിട്ടിരിക്കുന്നത്. വിഷ്ണുവിന്റെ അവതാരമാണ് വരാഹം. സസ്‌പെന്‍സ് ത്രില്ലര്‍ ഴോണറിലാണ് സിനിമ ഒരുങ്ങുന്നത്.സുരേഷ് ഗോപിക്കൊപ്പം തമിഴ് സിനിമയിലെ ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ തങ്ങളുടെ സൂപ്പര്‍സ്റ്റാറിന്റെ മഹാ വിജയം ആഘോഷമാക്കുകയാണ് നിര്‍മ്മാതാക്കള്‍. പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് തങ്ങളുടെ സന്തോഷം വരാഹം ടീം പങ്കുവെച്ചത്. 
 
രക്തംപുരണ്ട കൈകളും വരാഹത്തിന്റെ കൊമ്പും പോലുള്ള ഒരു വസ്തു കയ്യില്‍ മുറുക്കി പിടിച്ചിരിക്കുമ്പോഴും രക്തത്തുള്ളികള്‍ തറയിലേക്ക് ഇറ്റിറ്റുവീഴുന്നതുമാണ് അടുത്തിടെ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററില്‍ കാണാനായത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Varaaham Malayalam Movie (@varaahammovie_)

വമ്പന്‍ ബജറ്റില്‍ ആണ് സിനിമ ഒരുങ്ങുന്നത്.കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ സംവിധാനം ചെയ്ത സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, നവ്യാനായര്‍,പ്രാചി തുടങ്ങിയ താരനിര അണിനിരക്കുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍