Lucifer 3: 'കൂടുതൽ താരങ്ങൾ ഉണ്ടാകും': ലൂസിഫര്‍ 3 അപ്‌ഡേറ്റുമായി പൃഥ്വിരാജ്

നിഹാരിക കെ.എസ്

ഞായര്‍, 27 ജൂലൈ 2025 (09:22 IST)
‘ലൂസിഫർ’ സിനിമയുടെ മൂന്നാം ഭാഗത്തെപ്പറ്റി തുറന്നുപറഞ്ഞ് സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അവസാനിച്ചത് മൂന്നാം ഭാഗമുണ്ടാകുമെന്ന വ്യക്തമായ സൂചന നൽകികൊണ്ടായിരുന്നു. എന്നാൽ, സിനിമ ഇറങ്ങിയപ്പോഴുണ്ടായ വിവാദങ്ങളെ തുടർന്ന് പൃഥ്വി മൂന്നാം ഭാഗം വേണ്ടെന്ന് വെച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. 
 
ഇത്തരം അഭ്യൂഹങ്ങളാണ് പൃഥ്വി ഇപ്പോൾ പൊളിച്ചെഴുതുന്നത്. ഹിന്ദി സിനിമയുടെ പ്രമോഷന്‍ വേളയിലാണ് ലൂസിഫറിന് ഉറപ്പായും ഒരു മൂന്നാം ഭാഗം ഉണ്ടാകുമെന്ന താരത്തിന്‍റെ തുറന്ന് പറച്ചില്‍. ‘ലൂസിഫര്‍ 3 ഇന്ത്യന്‍‌ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിലവേറിയ ചിത്രമായിരിക്കുമെന്നും അണ്ടർ വാട്ടർ ആക്ഷനെല്ലാം ഉണ്ടായിരിക്കുമെന്നും താരം വ്യക്തമാക്കി.
 
അതേസമയം, എമ്പുരാൻ മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടമായി മാറി. വിവാദത്തെ തുടർന്ന് മോഹൻലാൽ, പൃഥ്വിരാജ് എന്നിവർക്ക് നേരെ കടുത്ത സൈബർ ആക്രമണം തന്നെ ഉടലെടുത്തു. ഇതോടെ, മാപ്പ് പറഞ്ഞ് മോഹൻലാൽ രംഗത്ത് വന്നു. മോഹൻലാൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റ് പൃഥ്വിരാജ് ഷെയർ ചെയ്യുകയും ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍