പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ വ്യാജപതിപ്പ് പ്രചരിച്ചതിന് പിന്നില്‍ വന്‍ സംഘമെന്ന് പോലീസ്. വളപട്ടണം പോലീസിന്റെ അന്വേഷണത്തിലാണ് വന്‍ സംഘത്തെ പറ്റിയുള്ള സൂചന ലഭിച്ചത്. കണ്ണൂര്‍ പാപ്പിനിശേരിയിലെ തംബുരു കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും സിനിമയുടെ വ്യാജപതിപ്പ് പിടിച്ചെടുത്ത കേസിലാണ് പോലീസിന്റെ കണ്ടെത്തല്‍.
വ്യാജപതിപ്പ് ഒരു തിയേറ്ററില്‍ നിന്നാണ് പകര്‍ത്തിയതെന്നും പോലീസ് കണ്ടെത്തി. വളപട്ടണം പോലീസ് കൊച്ചിയിലെത്തി എമ്പുരാന്റെ നായകനായ മോഹന്‍ലാലില്‍ നിന്നും സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. വളപട്ടണം എസ് ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.സംഭവത്തില്‍ തംബുരു കമ്മ്യൂണിക്കേഷന്‍സിലെ ജീവനക്കാരിയെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാര്‍ച്ച് 27നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. സിനിമയിലെ പല സീനുകളും വിവാദമായതോടെ സിനിമ റീ സെന്‍സറിങ്ങിന് വിധേയമാക്കിയിരുന്നു.