കുറച്ച് വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് ലഭിച്ച തിയേറ്റർ വിജയ ചിത്രമായിരുന്നു എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം റിലീസിന് പിന്നാലെ വിവാദങ്ങളുണ്ടാക്കി. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ 265 കോടിയില്‍ അധികം ഗ്രോസ് നേടിയിട്ടുണ്ട് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് ബിസിനസുമുള്‍പ്പടെ 325 കോടി എമ്പുരാൻ നേടിയെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു.
മോഹൻലാലിന്റെ എമ്പുരാന്റെ ടെലിവിഷൻ പ്രീമിയറിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുതുതായി ശ്രദ്ധയാകര്‍ഷിക്കുന്നത്. സിനിമ ഉടൻ ടി.വിയിൽ പ്രദർശനം ആരംഭിക്കും. ഏഷ്യാനെറ്റിലാണ് എമ്പുരാൻ സംപ്രേഷണം ചെയ്യുക. വൈകാതെ എമ്പുരാന്റെ ടെലിവിഷൻ പ്രീമിയര്‍ ഉണ്ടാകുമെന്നാണ് സിനിമാ അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണത്തോടനുബന്ധിച്ചായിരിക്കുമെന്നാണ് സൂചന.
ജിയോ ഹോട്‍സ്റ്റാറിലൂടെ മോഹൻലാലിന്റെ എമ്പുരാൻ ഒടിടിയില്‍ സ്‍ട്രീമിംഗ് തുടരുകയുമാണ്. മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി മോഹൻലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിരുന്നു. പ്രേമലുവിന്റെ ആഗോള ലൈഫ് ടൈം കളക്ഷനാണ് വിദേശത്ത് മാത്രം എമ്പുരാൻ മറികടന്നിരിക്കുന്നത്. എമ്പുരാന്റെ ഫൈനല്‍ കളക്ഷൻ 144.8 കോടിയാണ് വിദേശത്ത് മാത്രം എന്നാണ് റിപ്പോര്‍ട്ട്. എമ്പുരാന്‍ 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രവും ആയിട്ടുണ്ട്.