കേരളത്തിൽ റോക്കി ഭായ്‌യുടെ രണ്ടാംവരവിന് അരങ്ങൊരുക്കുന്നത് പൃഥ്വിരാജ്

ചൊവ്വ, 5 ജനുവരി 2021 (09:21 IST)
കെജിഎഫ് ചാപ്റ്റർ 2വിനായി അക്ഷമരായി കാത്തിരിയ്ക്കുന്ന മലയാളികൾക്ക് മുന്നിലേയ്ക്ക് റോക്കി ഭായിയുടെ രണ്ടാം വരവിന് അരങ്ങൊരുക്കുന്നത് മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ്. പൃഥ്വിരാജ് പ്രോഡക്ഷൻസാണ് ചിത്രം മലയാളത്തിൽ അവതരിപ്പിയ്ക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താനും കെജിഎഫിന്റെ ആരാധകനാണെന്നും റോക്കിഭായ്‌യുടെ രണ്ടാം വരവിനായി കാത്തിരിയ്ക്കുകയാണെന്നും പൃഥ്വി കുറിച്ചു.
 
'ഞാനും കെജിഎഫിന്റെ വലിയ ആരാധകനാണ്. ലൂസിഫര്‍ ഇങ്ങിയതിന് ശേഷമാണ് കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് എന്നെ സമീപിക്കുന്നത്. ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നത് വലിയൊരു അംഗീകാരമായി കാണുന്നു. അഭിമാനത്തോടെ പ്രിഥ്വിരജ് പ്രൊഡക്ഷൻസ് അവതരിപ്പിയ്ക്കുന്നു കെജിഎഫ് 2. ലക്ഷക്കണക്കിന് ആളുകളെപ്പോലെ ഞാനും റോക്കിയുടെ കഥ അറിയാൻ കാത്തിരിയ്കുകയാണ്.' പൃഥ്വി കുറിച്ചു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍