എഞ്ചിനീയറിംഗ് പഠനം ഇടയ്ക്കുവച്ച് നിര്‍ത്തി പൃഥ്വിരാജ് മുങ്ങിയത് ഓസ്‌ട്രേലിയയിലേക്ക്; ബിരുദ കോഴ്‌സിന് ചേര്‍ന്നു

Webdunia
ശനി, 27 നവം‌ബര്‍ 2021 (13:02 IST)
നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരമാണ് പൃഥ്വിരാജ്. സിനിമ മേഖലയിലേക്ക് എത്തുന്നതിനു മുന്‍പ് ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്‌നോളജിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് പൃഥ്വിരാജ് ചേര്‍ന്നിരുന്നു. എഞ്ചിനീയറിംഗ് പഠനം ഇടയ്ക്കുവച്ച് നിര്‍ത്തി പൃഥ്വി ഓസ്‌ട്രേലിയയിലേക്ക് പറന്നു. വിവര സാങ്കേതിക വിദ്യയില്‍ ബിരുദ കോഴ്‌സ് ചെയ്യുന്നത് അവിടെവച്ചാണ്. അതിനിടയിലാണ് പൃഥ്വി സിനിമയിലേക്ക് എത്തിയത്. 2002 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് സിനിമാ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article