കലോത്സവവേദിയില്‍ മമ്മൂട്ടി ധരിച്ച ഷര്‍ട്ടിന്റെ വില, സോഷ്യല്‍ മീഡിയയില്‍ വൈറലായ ലുക്കിന് പിന്നില്‍

കെ ആര്‍ അനൂപ്

ബുധന്‍, 10 ജനുവരി 2024 (15:12 IST)
Mammootty
അതാത് കാലത്തെ യുവാക്കളെ ആകര്‍ഷിക്കാന്‍ പ്രത്യേകം മമ്മൂട്ടിക്ക് കഴിവുണ്ട്. പ്രായം 70 കഴിഞ്ഞെങ്കിലും യൂത്തിന്റെ മനസ്സ് അറിയാന്‍ അദ്ദേഹത്തിന് അറിയാം. പുത്തന്‍ ട്രെന്‍ഡുകള്‍ ചെറുപ്പക്കാര്‍ മനസ്സിലാക്കുന്നതും മമ്മൂട്ടിയെ കണ്ടാണ്. സിനിമയെന്ന പോലെ വസ്ത്രധാരണത്തിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്താറുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി എത്തിയ നടന്റെ ലുക്കും വൈറലായി മാറിയിരുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ചാണ് താരം വേദിയില്‍ എത്തിയത്.ALSO READ: പൃഥ്വിരാജിന് വേണ്ടി പ്രഭാസ്, കാത്തിരിപ്പ് അവസാനിക്കുന്നു,ആടുജീവിതം അപ്‌ഡേറ്റ്
 
കലോത്സവത്തില്‍ പങ്കെടുക്കാനായി മമ്മൂട്ടി എത്തുമ്പോള്‍ അദ്ദേഹത്തിന്റെ വേഷം പോലും ചര്‍ച്ചയായി മാറിയിരുന്നു. അദ്ദേഹം തന്നെ തന്റെ വേഷത്തെക്കുറിച്ച് പറഞ്ഞത് ഇതാണ്.'യുവാവാകാന്‍ വേണ്ടി ഞാന്‍ പുതിയൊരു പാന്റ്സും ഷര്‍ട്ടും തയ്പിച്ചിരുന്നു. ഒരു കൂളിങ് ഗ്ലാസും വയ്ക്കാം എന്ന ധാരണയില്‍ എല്ലാം ഒരുക്കിവച്ചപ്പോഴാണു വീഡിയോ കണ്ടത്. മുണ്ടും വെള്ള ഷര്‍ട്ടും ഇട്ടാണ് എന്നെ എല്ലാവരും പ്രതീക്ഷിക്കുന്നതെന്നാണ് പലരും പറഞ്ഞത്. എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത് അണിഞ്ഞൊരുങ്ങാനേ സാധിച്ചിട്ടുള്ളൂ',-എന്നാണ് മമ്മൂട്ടി പറഞ്ഞത്. അതിനിടെ മമ്മൂട്ടിയുടെ ഷര്‍ട്ടിന്റെ വിലയും തിരഞ്ഞ് നിരവധി പേര്‍ എത്തിയിരുന്നു.സാറ എന്ന സ്പാനിഷ് ബ്രാന്‍ഡിന്റെ ഫ്ളോറല്‍ കോട്ടണ്‍ ഷര്‍ട്ടാണ് അദ്ദേഹം ധരിച്ചത്. 3,290 രൂപയാണ് ഈ ഷര്‍ട്ടിന്റെ വില.ലേപല്‍ കോളര്‍ ആണ് ഷര്‍ട്ടിന്റെ ഒരു പ്രത്യേകത.ALSO READ: കുഴിമന്തി കഴിച്ചവര്‍ക്കെല്ലാം ശാരീരിക ബുദ്ധിമുട്ട്; കളമശേരിയില്‍ പത്ത് പേര്‍ ആശുപത്രിയില്‍
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍