വിജയും മോഹന്‍ലാലും ഒന്നിച്ചിട്ടും 100 കോടി പിറന്നില്ല ! 10 വര്‍ഷങ്ങള്‍ക്കു മുമ്പ് 'ജില്ല' നേടിയ കളക്ഷന്‍

കെ ആര്‍ അനൂപ്

ബുധന്‍, 10 ജനുവരി 2024 (12:23 IST)
Vijay and Mohanlal
വിജയ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2014 ജനുവരി 10ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ജില്ല. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറും തമിഴകത്തിന്റെ ദളപതിയും ഒന്നിക്കുമ്പോള്‍ തിയറ്ററുകള്‍ ഇളക്കി മറിയുമെന്ന് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ചു.ശിവനും ശക്തിയുമായി മോഹന്‍ലാലും വിജയിയും ബിഗ് സ്‌ക്രീനില്‍ എത്തിയിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയ കളക്ഷന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ALSO READ: ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ ചൂടുസമയത്ത് കഴിക്കാന്‍ പാടില്ല, കാരണം ഇതാണ്
ആര്‍ ടി നെല്‍സണിന്റെ സംവിധാനത്തില്‍ പിറന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന് റിലീസിന് മുമ്പേ വന്‍ ഹൈപ്പ് ലഭിച്ചു. വന്‍ വരവേല്‍പ്പ് ലഭിച്ച എങ്കിലും വിജയ്, മോഹന്‍ലാലിനെ എതിര്‍ത്ത് നിന്നതൊക്കെ ഒരുഘട്ടത്തില്‍ ആരാധകര്‍ക്ക് ഇടയില്‍ ചെറിയ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. 50 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.ALSO READ: 27 വര്‍ഷം കൊണ്ട് 103 സിനിമകളെ ചെയ്തിട്ടുള്ളൂ, കുഞ്ചാക്കോ ബോബനെ പിന്നിലാക്കാന്‍ ഷൈന്‍ ടോം ചാക്കോ, വേഗത്തില്‍ 100 ചിത്രങ്ങളുമായി നടന്‍
 ചിത്രം ആകെ നേടിയ കളക്ഷന്‍ 92.75 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. കോളിവുഡില്‍ നിന്ന് 52.20 കോടി നേടിയപ്പോള്‍ മലയാളക്കരയില്‍ നിന്ന് 8.75 കോടി നേടാനേ സിനിമയ്ക്ക് ആയുള്ളൂ. കര്‍ണാടകയില്‍ നിന്ന് 4.70 കോടിയും ആന്ധ്രയും നിസാമും- 4.50 കോടിയും നേടി. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് ആകെ ഒരു കോടിയും ചിത്രം കൂട്ടിച്ചേര്‍ത്തു. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 21.60 കോടിയാണ് ജില്ല സ്വന്തമാക്കിയത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍