പ്രേതം എല്ലായിടത്തുമുണ്ട്, പേടിപ്പിച്ച് പ്രേതത്തിന്റെ രണ്ടാം ട്രെയിലറും

തിങ്കള്‍, 25 ജൂലൈ 2016 (11:04 IST)
രഞ്ജിത് ശങ്കര്‍ - ജയസൂര്യ ടീമിന്‍റെ ‘പ്രേതം’ പ്രേക്ഷകരെ അമ്പരപ്പിക്കാനും രസിപ്പിക്കാനും വരുന്നു. ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയിലറും പുറത്തുവന്നു. ഭയപ്പെടുത്തുകയും ആകാംഷയുടെ മുൾമുനയിൽ നിർത്തുകയും ചെയ്യുന്ന രീതിയിലാണ് ട്രെയിലര്‍.
 
ഒരു മെന്‍റലിസ്റ്റായാണ് ജയസൂര്യ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജോണ്‍ ഡോണ്‍ ബോസ്കോ എന്നാണ് കഥാപാത്രത്തിന്‍റെ പേര്.
 
അജു വര്‍ഗീസ്, പേളി മാണി, ജി പി, ഷറഫുദ്ദീന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. മലയാള സിനിമയില്‍ ഇതുവരെയുള്ള ഹൊറര്‍ ചിത്രങ്ങളുടെയെല്ലാം ശൈലി തിരുത്തിയെഴുതുന്ന രീതിയിലാണ് രഞ്ജിത് ശങ്കര്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക