2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ മലയാളി പടം പ്രേമലു ആണ്. പുഷ്പ2, കലക്കി തുടങ്ങിയ വമ്പന്‍ ഹിറ്റ് പടങ്ങള്‍ പ്രേമലുവിന്റെ ലാഭക്കണക്കിന് മുന്നില്‍ ഇല്ല. വെറും മൂന്നു കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമ 136 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. 45 മടങ്ങ് ലാഭമാണ് ലഭിച്ചത്.
ഈ വര്‍ഷത്തെ ഒരു ഇന്ത്യന്‍ ചിത്രത്തിനും ഇതിന് സമാനമായ വിജയം അവകാശപ്പെടാന്‍ സാധിച്ചിട്ടില്ല. പുഷ്പ2 21800 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. 350 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. അങ്ങനെ നോക്കിയാല്‍ 5 ഇരട്ടി മാത്രമാണ് ചിത്രത്തിന്റെ ലാഭം. അതേസമയം കല്‍ക്കി നേടിയത് അതിന്റെ നിര്‍മ്മാണ ബജറ്റിന്റെ ഇരട്ടി തുക മാത്രമാണ്. ഗിരീഷ് എഡി സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് പ്രേമലു.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നിവയാണ് ഗിരീഷിന്റെ മുന്‍ ചിത്രങ്ങള്‍. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് പ്രേമലു. നസ്ലിന്‍ ആണ് കേന്ദ്ര കഥാപാത്രമായ സച്ചിനെ അവതരിപ്പിച്ചത്.