സൈബര്‍ ആക്രമണം: മമ്മൂട്ടിക്കായി ആരാധകര്‍ ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തി

രേണുക വേണു
ശനി, 18 മെയ് 2024 (09:32 IST)
നടന്‍ മമ്മൂട്ടിക്ക് വേണ്ടി ആരാധകര്‍ ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തി. മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രിയതാരത്തിനു വേണ്ടി ആരാധകരുടെ വഴിപാട്. മമ്മൂട്ടി ആരാധകരായ ചെട്ടികുളങ്ങര ഈരേഴ തെക്ക് കടനാട്ട് കിഴക്കതില്‍ അനന്തുവും കൊയ്പള്ളി കാരാണ്‍മ ദേവീക്ഷേത്ര ജീവനക്കാരന്‍ സന്തോഷ് പനക്കലുമാണ് വഴിപാട് നടത്തിയത്. 
 
'മമ്മൂട്ടി, വിശാഖം നാള്‍' എന്നാണ് വഴിപാട് രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലാണ് അനന്തു രക്തപുഷ്പാഞ്ജലി നേര്‍ന്നത്. സന്തോഷ് കൊയ്പള്ളി കാരാണ്‍മ ദേവീ ക്ഷേത്രത്തില്‍ അഷ്ടോത്തരാര്‍ച്ചന നടത്തി. 
 
മമ്മൂട്ടിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ വേദനിച്ചാണ് വഴിപാട് നടത്താന്‍ തീരുമാനിച്ചതെന്ന് അനന്തു പറഞ്ഞു. സംഘപരിവാര്‍ ഹാന്‍ഡിലുകളാണ് മമ്മൂട്ടിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടര്‍ബോ ബഹിഷ്‌കരിക്കാനും ചിലര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article