വീഡിയോ-ഓഡിയോ ഫോര്‍മാറ്റുകളില്‍ ഭജനകള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. ഒപ്പം മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കുമായി ഇരുപതിലധികം പുരാണ ഷോകളും പ്ലാറ്റ്‌ഫോമിലുണ്ടാകും. ആനിമേറ്റഡ് സീരീസുകളും ഇതിലുണ്ടാകും. ഇന്ത്യക്കാരെന്ന നിലയില്‍ നമ്മുടെ വേരുകള്‍,സംസ്‌കാരം,പാരമ്പര്യം,പൈതൃകം എന്നിവയെ പറ്റി അഭിമാനവും ആദരവും വളര്‍ത്തിയെടുക്കാന്‍ പുരാണങ്ങളിലുള്ള ജനങ്ങളുടെ താത്പര്യം തിരിച്ചറിഞ്ഞാണ് പ്ലാറ്റ് ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അഗര്‍വാള്‍ പറഞ്ഞു. ശ്രീ തിരുപ്പതി ബാലാജി,മാതാ സരസ്വതി,ജയ് ജഗന്നാഥ്, മാ ലക്ഷ്മി തുടങ്ങിയ നിരവധി സീരീസുകളാണ് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്നത്. പ്രമുഖ നടന്മാരും നടിമാരും സീരീസിലെത്തും. അടുത്തിടെ അഡള്‍ട്ട് കണ്ടന്റ് നല്‍കുന്ന വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു. ഇതില്‍ ഉല്ലു ഉള്‍പ്പെട്ടിരുന്നില്ല.