BazBall: ഇന്ത്യയെ തോൽപ്പിക്കാൻ ബാസ്ബോൾ മടക്കിവെയ്ക്കേണ്ടി വരുമോ? മറുപടി നൽകി മക്കല്ലം

അഭിറാം മനോഹർ

ചൊവ്വ, 20 ഫെബ്രുവരി 2024 (18:52 IST)
ടെസ്റ്റ് ക്രിക്കറ്റിന്റെ പരമ്പരാഗത ശൈലിയെ ചവറ്റുകൊട്ടയിലിട്ടുകൊണ്ടാണ് ബാസ്‌ബോള്‍ എന്ന പുതിയ കളിരീതിയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് രംഗത്ത് വന്നത്. പുതിയ ശൈലിയ്ക്ക് കീഴില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനായെങ്കിലും ഇന്ത്യയില്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയ്ക്ക് കനത്ത വെല്ലുവിളിയുണ്ടാകുമെന്ന് ക്രിക്കറ്റ് ലോകം കണക്കുകൂട്ടിയിരുന്നു. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ 3 ടെസ്റ്റ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പരമ്പരയില്‍ പിന്നിലാണ് ഇംഗ്ലണ്ട് ടീം. ഇംഗ്ലണ്ടിന്റെ ശൈലിയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്ന ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ട് തങ്ങളുടെ ശൈലി മാറ്റുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ട് ടീം പരിശീലകനായ ബ്രണ്ടന്‍ മക്കല്ലം.
 
18 മാസം മുന്‍പുള്ളതിനേക്കാള്‍ മികച്ച ടീമാണ് ഇംഗ്ലണ്ടിനുള്ളത്. ബുദ്ധിമുട്ടേറിയ ശൈലിയിലാണ് ഇംഗ്ലണ്ട് ടീം ക്രിക്കറ്റ് കളിക്കുന്നത്. ചിലപ്പോള്‍ അതില്‍ പരാജയങ്ങള്‍ നേരിടാം എന്നാല്‍ മുന്നോട്ടു പോകാന്‍ തന്നെയാണ് ശ്രമിക്കുന്നത്. ആളുകള്‍ പറയുന്നത് അവരുടെ അഭിപ്രായങ്ങള്‍ മാത്രമാണ്. ചിലര്‍ മികച്ചതെന്നും മറ്റുചിലര്‍ മോശമെന്നും പറയും. അത് കേള്‍ക്കണോ വേണ്ടയോ എന്നത് ഇംഗ്ലണ്ട് ടീമാണ് തീരുമാനിക്കുന്നത്. താരങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്താനാണ് എപ്പോഴും ശ്രമിക്കേണ്ടത്. പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ കേട്ടാല്‍ അത് തിരിച്ചടിയാകും. മക്കല്ലം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍