അമിത് ചക്കാലക്കല്‍ നായകന്‍,'പ്രാവ്' പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 1 ഫെബ്രുവരി 2023 (11:15 IST)
പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് പ്രാവ്. സെറ്റ് സിനിമയുടെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്ന അമിത് ചക്കാലക്കല്‍ തന്റെ ഭാഗത്തിന്റെ ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചു.
അമിത് ചക്കാലക്കല്‍, സാബുമോന്‍ അബ്ദുസമദ്, മനോജ്.കെ.യു., ആദര്‍ശ് രാജ ,അജയന്‍ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയല്‍ ,ടീന സുനില്‍ ,ഗായത്രി നമ്പ്യാര്‍, അലീന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. 
 
 ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണന്‍ , സംഗീതം : ബിജി ബാല്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍ , പ്രൊഡക്ഷന്‍ ഡിസൈനര്‍ : അനീഷ് ഗോപാല്‍ , വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍ , മേക്കപ്പ് : ജയന്‍ പൂങ്കുളം, എഡിറ്റിംഗ് : ജോവിന്‍ ജോണ്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ഉണ്ണി . കെ.ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : മഞ്ജു രാജശേഖരന്‍ , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : പ്രതീഷ് മാവേലിക്കര, സ്റ്റില്‍സ് : ഫസലുല്‍ ഹഖ്, ഡിസൈന്‍സ് : പനാഷേ എന്നിവരാണ്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍