നന്‍പകലിന്റെ വീട് കാണാന്‍ മലയാളികള്‍ പഴനിയിലേക്ക്, സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ്‌ ജോര്‍ജ്

കെ ആര്‍ അനൂപ്

ശനി, 28 ജനുവരി 2023 (10:01 IST)
നന്‍പകല്‍ നേരത്ത് മയക്കത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ച് നിര്‍മ്മാതാവും മമ്മൂട്ടിയുടെ സുഹൃത്തുമായ ജോര്‍ജ്.
 
ജോര്‍ജിന്റെ വാക്കുകളിലേക്ക്
 
നന്‍പകല്‍ നേരത്ത് മയക്കത്തിനു ലഭിക്കുന്ന സ്വീകാര്യതക്കു എല്ലാ പ്രേക്ഷകരോടും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. 
 
മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച നന്‍പകലിന്റെ ഷൂട്ടിങ് തമിഴ്നാട്ടിലെ പഴനി, മഞ്ഞനായകപെട്ടിയിലാണ് നടന്നത്. സിനിമ തിയേറ്ററില്‍ റിലീസായ ശേഷം ഈ സ്ഥലത്തേക്ക് സുന്ദരത്തിന്റെ വീടും നാട്ടുകാരെയും ഒക്കെ തേടി ഒരുപാട് മലയാളികള്‍ എത്തികൊണ്ടിരിക്കുന്നുണ്ട്. മമ്മൂക്ക അവതരിപ്പിച്ച ജയിംസും സുന്ദരവുമൊക്കെ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു എന്ന് അറിയിക്കുന്ന കുറിപ്പുകള്‍ക്കും ചിത്രങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു. 
 
നന്‍പകല്‍ നേരത്ത് മയക്കം സിനിമ കണ്ട തിരുവനന്തപുരം സ്വദേശി അശ്വനി സുശീലന്‍ സിനിമ ചിത്രീകരണം നടന്ന സ്ഥലമായ മഞ്ഞനായകപെട്ടിയും പരിസരവും കാണാന്‍ പോയപ്പോള്‍ അയച്ചുതന്ന ചിത്രങ്ങളാണ് താഴെ കാണുന്നത്. നന്‍പകല്‍ നേരത്ത് മയക്കം സിനിമ കണ്ട് നാട് കാണാന്‍ വന്നതാണെന്നറിഞ്ഞ നാട്ടുകാര്‍ അവനെ സന്തോഷത്തോടെ സ്വീകരിച്ച് സുന്ദരം സഞ്ചരിച്ച വഴികളും വീടുകളും മറ്റു സ്ഥലങ്ങളും കാണിച്ചു കൊടുത്തു. സ്വന്തം നാട്ടില്‍ ചിത്രീകരിച്ച സിനിമ മലയാളികള്‍ സ്വീകരിച്ചത് അറിഞ്ഞ് സുന്ദരത്തിന്റെ നാട്ടുകാരും സന്തോഷത്തിലാണ്. ഷൂട്ടിംഗ് സമയത്ത് അവര്‍ക്കൊപ്പം അവരില്‍ ഒരാളായി ഉണ്ടും ഉറങ്ങിയും കഴിഞ്ഞ മമ്മൂക്കയേയും അണിയറപ്രവര്‍ത്തകരെയും കുറിച്ച് അവര്‍ ഇന്നും സ്‌നേഹത്തോടെ ഓര്‍ക്കുന്നു. തങ്ങളില്‍ പലരും അഭിനയിച്ച സിനിമ ഇതുവരെ കാണാന്‍ കഴിഞ്ഞില്ലെന്ന സങ്കടം അവര്‍ പങ്കു വെക്കുംമ്പോഴും, ജനുവരി 26ന് തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ആണ് എന്നറിഞ്ഞ അവര്‍ ചിത്രം കാണണമെന്ന ത്രില്ലില്‍ ആണെന്നും അശ്വനി സുശീലന്‍ പറയുന്നു .
 
മഞ്ഞനായകപെട്ടി സന്ദര്‍ശിച്ച് ചിത്രങ്ങള്‍ അയച്ച അശ്വനി സുശീലന്‍ ന് നന്ദി 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍