മമ്മൂട്ടിയുടെ 'കാതല്‍' അപ്‌ഡേറ്റ്, പ്രതീക്ഷയോടെ കാത്തിരിപ്പില്‍ ആരാധകര്‍

കെ ആര്‍ അനൂപ്

വെള്ളി, 27 ജനുവരി 2023 (08:43 IST)
മമ്മൂട്ടിയുടെ പുതിയ സിനിമ കാതല്‍ ഒരുങ്ങുകയാണ്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി ഒരുക്കുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ജ്യോതികയാണ് നായിക.
 
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്ന് മമ്മൂട്ടി കമ്പനി തന്നെയാണ് അറിയിച്ചത്.
ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18നാണ് പ്രഖ്യാപിച്ചത്.
 
ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് കാതല്‍ വിതരണത്തിന് എത്തിക്കുന്നത്.
 
ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ഉണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍