ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുമായി മമ്മൂട്ടി വരുന്നു; ക്രിസ്റ്റഫര്‍ ഫെബ്രുവരിയില്‍ റിലീസ് ചെയ്യും

ബുധന്‍, 25 ജനുവരി 2023 (10:05 IST)
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ റിലീസിന് ഒരുങ്ങുന്നു. ഫെബ്രുവരി പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. മമ്മൂട്ടിയുടെ അടുത്ത റിലീസ് ക്രിസ്റ്റഫര്‍ ആയിരിക്കും.
 
ഉദയകൃഷ്ണയാണ് ക്രിസ്റ്റഫറിന്റെ തിരക്കഥ. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍