Farhana: ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നു, വിവാദത്തില്‍ പെട്ട് ഫര്‍ഹാന: നടി ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം

ബുധന്‍, 17 മെയ് 2023 (14:34 IST)
റിലീസായതിന് പിന്നാലെ വിവാദത്തില്‍ അകപ്പെട്ട് ഐശ്വര്യ രാജേഷ് നായികയായ ഫര്‍ഹാന. നെല്‍സണ്‍ വെങ്കടേഷന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ചിത്രത്തിലെ നായികയായ ഐശ്വര്യ രാജേഷിന് പ്രത്യേക പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഇസ്ലാം മതവികാരത്തെ ചിത്രം വ്രണപ്പെടുത്തുന്നുവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
 
അതേസമയം സിനിമ വിവാദത്തില്‍ പെട്ടതിനെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് സംഭവത്തില്‍ വിശദീകരണവുമായെത്തി.സാമൂഹിക ഉത്തരവാദിത്വം പുലര്‍ത്തികൊണ്ടാണ് തങ്ങള്‍ ഓരോ സിനിമയും ഇറക്കുന്നതെന്ന് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ സെന്‍സര്‍ ചെയ്ത ഒരു സിനിമയെ പറ്റി ആളുകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് വേദനാജനകമാണ്. ചിത്രം ഒരു മതത്തിനോ വികാരത്തിനോ എതിരല്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ഫര്‍ഹാന. ഇത്തരത്തില്‍ ഫോണില്‍ സംസാരിക്കുന്ന യുവാവുമായി അവര്‍ ആത്മബന്ധം സ്ഥാപിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമയില്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍