സ്വയം കുഴിച്ച കുഴിയില്‍ വീണ് അമിതാഭ് ബച്ചന്‍, സംഭവം അറിഞ്ഞില്ലേ ?

കെ ആര്‍ അനൂപ്

ചൊവ്വ, 16 മെയ് 2023 (11:46 IST)
അമിതാഭ് ബച്ചന് പണി കൊടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ സ്വയം പങ്കുവെച്ച ഫോട്ടോ. ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ താരത്തിന് സമയത്തിന് ഷൂട്ടിംഗ് സെറ്റില്‍ എത്തണമായിരുന്നു. നടനെ സഹായിക്കാനായി ഒരു പരിചയമില്ലാത്ത ഒരു ബൈക്ക് യാത്രികന്‍ തയ്യാറായി. സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ എത്തിയതോടെ നടനെ അഭിനന്ദിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹെല്‍മറ്റ് വെക്കാത്തതിനാല്‍ താരം കുടുങ്ങി.
 
കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്തുവാന്‍ താരം കാണിച്ച ശ്രമത്തിന് പുകഴ്ത്തിക്കൊണ്ട് നിരവധി ആളുകള്‍ എത്തിയെങ്കിലും എല്ലാവര്‍ക്കും മാതൃകയാകേണ്ട ഒരു സിനിമാ നടന്‍ ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്. അതിനിടയില്‍ ചിലര്‍ ആകട്ടെ ഫോട്ടോ മുംബൈ പൊലീസിനെ ടാഗ് ചെയ്തു. ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amitabh Bachchan (@amitabhbachchan)

 
 'ഗണപത്- പാര്‍ട്ട് വണ്‍'എന്ന ചിത്രമാണ് അമിതാഭ് ബച്ചന്റേതായി ചിത്രീകരണം പുരോഗമിക്കുന്നത്.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍