ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ: അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബർമാർക്കെതിരെ കേസെടുക്കണമെന്ന് ഹർജി

Webdunia
ബുധന്‍, 15 നവം‌ബര്‍ 2023 (16:39 IST)
ദിലീപ് സിനിമയായ ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. അശ്വന്ത് കോക്ക്, ഉണ്ണി വ്‌ളോഗ്‌സ്,ഷാസ് മുഹമ്മദ്,അര്‍ജുന്‍,ഷിജാസ് ടോക്ക്‌സ്,സായ് കൃഷ്ണ,ഷിഹാബ് എന്നീ 7 യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അജിത് വിനായക ഫിലിംസാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
 
സിനിമ പുറത്തിറങ്ങി 3 ദിവസത്തിനുള്ളില്‍ സിനിമയ്ക്ക് നഷ്ടമുണ്ടാക്കുന്ന തരത്തില്‍ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് നിര്‍മാണകമ്പനിയുടെ ഹര്‍ജിയില്‍ പറയുന്നത്. ദിലീപിന്റെ തിരിച്ചുവരവെന്ന രീതിയില്‍ വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രം ആക്ഷന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരുന്നതെങ്കിലും തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article