'പത്തൊന്‍പതാം നുറ്റാണ്ട്' ഫ്‌ലോപ്പ് ആണന്ന് പ്രചാരണം,വ്യാജന്‍മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും, വിനയന്റെ കുറിപ്പ്

കെ ആര്‍ അനൂപ്
ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (15:02 IST)
പതിനാലാമത്തെ ദിവസവും വിജയകരമായി പ്രദര്‍ശനം തുടരുന്ന പത്തൊന്‍പതാം നുറ്റാണ്ട് ഫ്‌ലോപ്പ് ആണന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം.ഈ വ്യാജന്‍മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കുമെന്ന് സംവിധായകന്‍ വിനയന്‍.
 
വിനയന്റെ വാക്കുകളിലേക്ക് 
 
രണ്ടു ദിവസം മുന്‍പ് മുതല്‍ ഇങ്ങനൊരു വ്യാജ പ്രൊഫൈലില്‍ നിന്ന് കേരളത്തിലെ ഇരുനുറിലധികം തീയറ്ററുകളില്‍ പ്രേക്ഷകര്‍ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദര്‍ശനം തുടരുന്ന പത്തൊന്‍പതാം നുറ്റാണ്ട് ഫ്‌ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.. ഇങ്ങനൊരു fb page പ്രൊഡ്യൂസേഴ്‌സിനില്ല .. ഈ വ്യാജന്‍മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോള്‍ സംസാരിച്ച producerse association പ്രസിഡന്റ് ശ്രി രന്‍ജിത്ത് പറഞ്ഞത്..
  ഏതായാലും നല്ലോരു സിനിമയേ കൊല്ലാന്‍ ശ്രമിക്കുന്ന ഈ ക്രിമിനല്‍ ബുദ്ധിക്കു മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അര്‍ഹനാണ്.. നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലങ്കില്‍ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാല്‍ നിങ്ങള്‍ക്കു തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങള്‍ക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം...

അനുബന്ധ വാര്‍ത്തകള്‍

Next Article