4 ദിവസം 13.28 കോടി..., തിങ്കളാഴ്ച മാത്രം പാപ്പന്‍ സ്വന്തമാക്കിയത്, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 2 ഓഗസ്റ്റ് 2022 (15:09 IST)
പ്രതികൂലാവസ്ഥയ്ക്കിടയിലും തിയേറ്റുകളിലേക്ക് ആളുകള്‍ എത്തുന്നതില്‍ കുറവ് വന്നിട്ടില്ല. കഴിഞ്ഞ ദിവസവും സുരേഷ് ഗോപി ചിത്രം പാപ്പന്‍ ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി.
 
ആദ്യ നാല് ദിനങ്ങളില്‍ നിന്ന് മാത്രം 13.28 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.1.72 കോടിയാണ് തിങ്കളാഴ്ചത്തെ കളക്ഷന്‍.ആദ്യദിനം ചിത്രം 3.16 കോടിയും രണ്ടാം ദിനം 3.87 കോടിയും സ്വന്തമാക്കാന്‍ സുരേഷ് ഗോപി-ഗോകുല്‍ സുരേഷ് ചിത്രത്തിനായി. ആദ്യ മൂന്നു ദിനങ്ങളില്‍ നിന്ന് തന്നെ7.03 കോടി നേടാനായത് സുരേഷ് ഗോപിയുടെ കരിയറില്‍ തന്നെ വലിയ നേട്ടമായി മാറി. അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷനുകളില്‍ ഒന്നാണ് ഇതൊന്നും പറയപ്പെടുന്നു.
 യുഎഫ്ഒ മൂവീസ് ആണ് റെസ്റ്റ് ഓഫ് ഇന്ത്യ റൈറ്റ്‌സ് നേടിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article