Oscar Awards 2025: ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ആര്‍ക്കൊക്കെ?

രേണുക വേണു

തിങ്കള്‍, 3 മാര്‍ച്ച് 2025 (10:37 IST)
Oscar Awards 2025: ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനു അവാര്‍ഡ് ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത 'അനോറ' കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ഷോണ്‍ ബേക്കറിനു തന്നെ. കൂടാതെ 'അനോറ'യിലൂടെ മികച്ച എഡിറ്റിങ്, അവലംബിത തിരക്കഥ എന്നീ അവാര്‍ഡുകളും ഷോണ്‍ ബേക്കര്‍ സ്വന്തമാക്കി. 
 
ഏഡ്രിയന്‍ ബ്രോഡി (ദ് ബ്രൂട്ടലിസ്റ്റ്) മികച്ച നടന്‍. മിക്കി മാഡിസണ്‍ (അനോറ) മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനുള്ള പുരസ്‌കാരം 'എ റിയല്‍ പെയ്ന്‍' എന്ന സിനിമയിലെ അഭിനയത്തിനു കീറന്‍ കള്‍ക്കിനും മികച്ച സഹനടിക്കുള്ള പുരസ്‌കാരം 'എമിലിയ പെരസി'ലൂടെ സോയി സല്‍ദാനയും സ്വന്തമാക്കി. 'ഫ്‌ളോ' ആണ് മികച്ച അനിമേറ്റഡ് ചിത്രം. വിക്കെഡ് എന്ന ചിത്രത്തിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോള്‍ ടാസ് വെല്‍ നേടി. 
 
ബ്രസീലിയന്‍ ചിത്രമായ 'ഐ ആം സ്റ്റില്‍ ഹിയര്‍' ആണ് മികച്ച ഇതരഭാഷാ ചിത്രം. മികച്ച ഒറിജിനല്‍ സ്‌കോര്‍ - ഡാനിയല്‍ ബ്ലൂംബെര്‍ഗ് (ദി ബ്രൂട്ടലിസ്റ്റ്) മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം - ഐ ആം നോട്ട് റൊബോട്ട്, മികച്ച ക്യമാറമാന്‍- ലോല്‍ ക്രൗളി (ദി ബ്രൂട്ടലിസ്റ്റ്) മികച്ച വിഷ്വല്‍ എഫ്ക്ട്സ് - ഡ്യൂണ്‍ പാര്‍ട്ട് ടു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍