ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ചിത്രത്തിന് രണ്ടാം ഭാഗം ? 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' റിലീസായി ഒരു വര്‍ഷം

കെ ആര്‍ അനൂപ്
ശനി, 25 ഫെബ്രുവരി 2023 (11:07 IST)
സൈജു കുറുപ്പിനെ നായകനാക്കി ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ 2022 ഫെബ്രുവരി 25നാണ് പ്രദര്‍ശനത്തിനെത്തിയത്.സൈജു കുറിപ്പിന്റെ നൂറാമത്തെ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. സിനിമയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍.
 
സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യവും ഈ സമയത്ത് ഉയരുന്നു. നേരത്തെ സംവിധായകന്‍ അരുണ്‍ വൈഗ തിരക്കഥ ജോലികള്‍ ആരംഭിക്കുന്ന വിവരം പങ്കുവെച്ചിരുന്നു.
 രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ.
 
ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ,ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article