സിനിമ ഏതെന്ന് പിടികിട്ടിയോ ? റിലീസായി ഇന്നേക്ക് ഒരു വര്‍ഷം

കെ ആര്‍ അനൂപ്
വെള്ളി, 8 ഏപ്രില്‍ 2022 (17:00 IST)
നായാട്ട് റിലീസായി ഇന്നേക്ക് ഒരു വര്‍ഷം.നായാട്ട് ഏപ്രില്‍ എട്ടിന് നിഴല്‍ ഏപ്രില്‍ ഒന്‍പതിന് എന്നിങ്ങനെ കഴിഞ്ഞവര്‍ഷം കുഞ്ചാക്കോ ബോബന്റെ രണ്ടു ചിത്രങ്ങളുടെ സമയം തിയേറ്ററുകളിലെത്തിയ പ്രത്യേകതയും ഉണ്ടായിരുന്നു. ചാക്കോച്ചനെ കൂടാതെ നിമിഷ, ജോജു ജോര്‍ജ്ജ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dr. Sangeetha Janachandran (@sangeetha_j)

ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന. ചായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്.
പോലീസുകാരുടെ നിസ്സഹായതയും ഭരിക്കുന്ന നേതാക്കളുടെ തീരുമാനത്തിനനുസരിച്ച് ആടേണ്ട പാവകളായി മാറുന്ന പോലീസ് സംവിധാനവും അവരുടെ ജീവിതവും കൃത്യമായി വരച്ചു കാണിക്കാന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനായി.

അനുബന്ധ വാര്‍ത്തകള്‍

Next Article