ഒമര്‍ ലുലുവിനൊപ്പം ഒരു ഫണ്‍ റൈഡ്; ഇത്തവണ ധ്യാന്‍, റഹ്‌മാന്‍, ഹരിശ്രീ അശോകന്‍ തുടങ്ങി വന്‍ താരനിര

രേണുക വേണു
തിങ്കള്‍, 19 ഓഗസ്റ്റ് 2024 (21:25 IST)
Bad Boys

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ബാഡ് ബോയ്‌സ്' റിലീസിങ്ങിനു ഒരുങ്ങുന്നു. ചിത്രത്തിന്റെ കളര്‍ഫുള്‍ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, റഹ്‌മാന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ടിനി ടോം, ആന്‍സണ്‍ പോള്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 


ഓണം റിലീസ് ആയാണ് ബാഡ് ബോയ്‌സ് തിയറ്ററുകളിലെത്തുക. സാരംഗ് ജയപ്രകാശ് തിരക്കഥ എഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് അബ്രഹാം മാത്യൂസാണ്. അബാം മൂവീസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പിആര്‍ഒ ആയി മഞ്ജു ഗോപിനാഥ് പ്രവര്‍ത്തിക്കും. ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങും പ്രൊമോഷനും ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍വഹിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article