ടിനു പാപ്പച്ചന്‍ ചിത്രം 'അജഗജാന്തരം' തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നു. സിനിമയിലെ 'ഓളുള്ളേരു' ട്രാന്‍സ് മിക്‌സ് ഗാനത്തിനു ലഭിക്കുന്ന സ്വീകാര്യത അണിയറ പ്രവര്‍ത്തകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. യുട്യൂബില്‍ ഈ ഗാനരംഗം ട്രെന്‍ഡിങ് ആയി കഴിഞ്ഞു. ഇതിനോടകം വണ്‍ മില്യണിലേറെ കാഴ്ചക്കാരാണ് 'ഓളുള്ളേരു' വിന് ഉണ്ടായത്.
ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി ഒരുങ്ങുന്ന 'അജഗജാന്തരം' ആന്റണി വര്‍ഗീസിന്റെ (പെപ്പെ) കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ 'അജഗജാന്തരം' സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മുന്‍പ് ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള മാനിപ്പുലേഷന്‍ പോസ്റ്ററുകള്‍ക്ക് വലിയ അളവില്‍ സ്വീകാര്യത ലഭിച്ചിരുന്നു.