വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയ ചിത്രമാണ് മോഹന്‍ലാലിന്റെ ഒടിയന്‍. വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് മോഹന്‍ലാല്‍ എത്തിയത്. ക്ലീന്‍ ഷേവ് ചെയ്ത ഒടിയന്‍ മാണിക്യന്റെ ചിത്രങ്ങളും പ്രതിമകളും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നവയാണ്.
തലയോലപ്പറമ്പ് കാര്‍ണിവല്‍ സിനിമാസില്‍ മോഹന്‍ലാലിന്റെ ഒടിയനിലെ കഥാപാത്രത്തിന്റെ പ്രതിമയുണ്ട്. ഒടിയന്‍ തിയറ്ററുകളില്‍ നിന്ന് പോയിട്ടും ആ പ്രതിമ അവിടെ തന്നെ ഉണ്ടായിരുന്നു. സിനിമ കാണാന്‍ എത്തുന്നവര്‍ ഒടിയന്‍ മാണിക്യത്തിനൊപ്പം നിന്നു ഫോട്ടോ എടുത്ത് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ ആ ഒടിയന്‍ മാണിക്യന്‍ സാന്റാക്ലോസ് ആയിരിക്കുന്നു !
ക്രിസ്മസിനോട് അനുബന്ധിച്ചാണ് ഒടിയന്‍ മാണിക്യത്തിന്റെ പ്രതിമയെ സാന്റാക്ലോസിന്റെ രൂപത്തില്‍ ആക്കിയിരിക്കുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായി കഴിഞ്ഞു.