ഒടുവില്‍ മഹാവീര്യര്‍ ഒ.ടി.ടി റിലീസിന് ! പ്രദര്‍ശന തീയതി

കെ ആര്‍ അനൂപ്
ചൊവ്വ, 7 ഫെബ്രുവരി 2023 (15:30 IST)
നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യര്‍ 2022 ജൂലൈ 21 നാണ് റിലീസ് ചെയ്തത്. തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കാത്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങള്‍ ആയിരുന്നു ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
 
ഫെബ്രുവരി 10 മുതല്‍ പ്രമുഖ ഒ.ടി.ടി സിനിമ സ്ട്രീമിംഗ് ആരംഭിക്കും. 
 
കന്നഡ നടി ഷാന്‍വി ശ്രീവാസ്തവയാണ് നായിക.എബ്രിഡ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
 
 നിവിന്‍പോളിയും ഷംനാസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ട്രാഫിക്, സെവന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ആസിഫ് നിവിനും നേരത്തെ ഒന്നിച്ച് അഭിനയിച്ചിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article