ഇഷ്‌കിന് ശേഷം അനുരാജ് മനോഹർ, നിവിൻ പോളി ഇനി ശേഖരവർമ്മ രാജാവ്

ഞായര്‍, 28 നവം‌ബര്‍ 2021 (13:01 IST)
പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ രണ്ടാമത് ചിത്രം അന്നൗൺ‌സ് ചെയ്‌ത് നിവിൻ പോളി. നിവിൻ പോളി തന്നെ നായകനാകുന്ന ചിത്രത്തിന്‍റെ പേര് 'ശേഖര വര്‍മ്മ രാജാവ് എന്നാണ്. ഇഷ്‌ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനുരാജ് മനോഹറാണ് ചിത്രത്തിന്റെ സംവിധായകൻ.
 
ഒരു ഭിത്തിയില്‍ ചോക്ക് കൊണ്ട് വരച്ചിരിക്കുന്ന രീതിയിലാണ് പോസ്റ്റര്‍. ചെസ്സിലെ കിംഗ് ആണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. എസ് രഞ്ജിത്ത് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. നിർമാതാവായി നിവിൻ പോളി ഒരുക്കുന്ന രണ്ടാമത് ചിത്രമാണിത്.  രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റെ 'കനകം കാമിനി കലഹം' ആയിരുന്നു നിർമാതാവായുള്ള നിവിന്റെ ആദ്യ ചിത്രം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍