മമ്മൂട്ടിയുടെ ബയോപിക് അണിയറയിലൊരുങ്ങുന്നു. നിവിന്‍ പോളിയെ നായകനാക്കി ജൂഡ് ആന്റണി ജോസഫ് ചിത്രം സംവിധാനം ചെയ്യും. എന്നാല്‍ മമ്മൂട്ടിയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഓം ശാന്തി ഓശാനയ്ക്ക് മുമ്പ് തന്നെ ഇത്തരം ഒരു ചിത്രം ചെയ്യുന്നതിനെക്കുറിച്ച് ജൂഡ് ആന്റണി പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആ സമയത്ത് ചെയ്യേണ്ടെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത് എന്ന് ജൂഡ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരില്‍ ഇതൊരു ഷോര്‍ട്ട് ഫിലിം ആക്കിയിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.
മമ്മൂട്ടിയുടെ ആത്മകഥ ചമയങ്ങളില്ലാതെ വായിക്കാന്നും സിനിമയാക്കാമെന്നും പറഞ്ഞത് നിവിന്‍ പോളി ആണ്. മമ്മൂട്ടിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് നടന്‍. സ്‌കൂള്‍ പഠനകാലത്ത് മമ്മൂട്ടി ഫാന്‍സ് അസോസിയേഷനില്‍ അംഗത്വം എടുത്ത ആളാണ് നിവിന്‍ എന്നും ജൂഡ് പറയുന്നു. ബയോപിക്കില്‍ എന്തുകൊണ്ട് ദുല്‍ഖര്‍ സല്‍മാനെ പരിഗണിച്ചില്ല ചോദ്യത്തിനും ഉത്തരം ഉണ്ട് അദ്ദേഹത്തിന്.അച്ഛന്റെ വേഷം മകന്‍ അഭിനയിക്കുന്നതിനേക്കാള്‍ മറ്റൊരു ആക്ടര്‍ അഭിനയിക്കുന്നതാണ് നല്ലതെന്ന് തോന്നി. അതാണ് നിവിനെ കൊണ്ട് തന്നെ ചെയ്യിക്കാന്‍ തീരുമാനിച്ചതെന്നും ജൂഡ് പറഞ്ഞു.
സാറാസ് എന്ന ചിത്രമാണ് ജൂഡ് ആന്റണിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.അന്ന ബെന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.