റൊമാന്റിക് നൃത്തവുമായി റംസാന്‍ മുഹമ്മദും നിരഞ്ജന അനൂപും; വീഡിയോ

ബുധന്‍, 22 ജൂണ്‍ 2022 (16:13 IST)
ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള താരമാണ് റംസാന്‍ മുഹമ്മദ്. മികച്ചൊരു നൃത്തകലാകാരനാണ് റംസാന്‍. തന്റെ ഡാന്‍സ് വീഡിയോ റംസാന്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 
 
നടി നിരഞ്ജന അനൂപിനൊപ്പമുള്ള റംസാന്റെ നൃത്തമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'അലൈ പായുതേ' എന്ന ചിത്രത്തിലെ 'സ്നേഹിതനേ...സ്നേഹിതനേ' എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടേയും നൃത്തം.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ramzan Muhammed | RM (@ramzan______mhmd)

നിരവധി പേരാണ് ഈ റൊമാന്റിക് ഡാന്‍സ് വീഡിയോക്ക് കമന്റുമായെത്തിയത്. നിഖില വിമല്‍, മൃദുല മുരളി, ലെന തുടങ്ങിയവര്‍ ഇരുവരേയും അഭിനന്ദിച്ചു കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരുടേയും ഈ വിസ്മയ പ്രകടനം ചുരുങ്ങിയ സമയത്തിനുള്ളിലാണ് വൈറലായത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍