ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ഒരുങ്ങുകയാണ്. റിമ കല്ലിങ്കലിന്റെ ജന്മദിനത്തോടനുബന്ധിച്ച് സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.'സുന്ദര സുരഭില മാദകമധുരഗാനമേ..' എന്ന വീഡിയോ സോങ് കാണാം.
വരികള്‍: പി ഭാസ്‌കരന്‍
സംഗീതം: എം എസ് ബാബുരാജ്
വാദ്യ ക്രമീകരണം: ബിജിബാല്‍, റെക്‌സ് വിജയന്‍
ഗായിക: കെ എസ് ചിത്ര
വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റി പതിമൂന്നാമത്തെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകന്‍ ആഷിക് അബു ചിത്രം പ്രഖ്യാപിച്ചത്. ടോവിനോ തോമസ്,ഷൈന്‍ ടോം ചാക്കോ,റോഷന്‍ മാത്യൂസ്,റിമ കല്ലിങ്കല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
1964-ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയം നീല വെളിച്ചത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചത്. ഗുഡ്‌നൈറ്റ് മോഹന്‍ ഈ സിനിമയുടെ അവകാശം നേരത്തെ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തില്‍ നിന്ന് റൈറ്റ്‌സ് ആഷിക് അബു ഇപ്പോള്‍ നേടി.