മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം രണ്ട് സിനിമകള്‍, മഞ്ജുവാര്യരുടെ കൂടെ ഒന്ന്, റിലീസിനൊരുങ്ങി നെടുമുടി വേണുവിന്റെ ചിത്രങ്ങള്‍
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന 'ജാക്ക് ആന്‍ഡ് ജില്‍' വൈകാതെ തന്നെ തീയേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ജുവാര്യര്‍, കാളിദാസ് ജയറാം,സൗബിന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നെടുമുടിവേണുവും ഉണ്ട്.രമേശ് പിഷാരടി, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.