വേണുവിനെ അവസാനമായൊന്നു കാണുവാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഓടിയെത്തി, സംസ്‌കാരം ഇന്ന് ശാന്തികവാടത്തില്‍

കെ ആര്‍ അനൂപ്

ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (08:58 IST)
നടന്‍ നെടുമുടി വേണുവിനെ അവസാനമായി ഒരു നോക്ക് കണ്ട് മോഹന്‍ലാലും മമ്മൂട്ടിയും. രാത്രി പത്തരയോടെ മമ്മൂട്ടിയും പുലര്‍ച്ചെ ഒന്നരയോടെ മോഹന്‍ലാലും എത്തിയിരുന്നു. അദ്ദേഹത്തിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. ഇന്ന് രാവിലെ 10:30 മുതല്‍ 12:30 വരെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.    
 
ഇന്നലെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.73 വയസ്സായിരുന്നു.മരണസമയത്ത് ഭാര്യയും മക്കളും അദ്ദേഹത്തിന് അടുത്ത ഉണ്ടായിരുന്നു.
 
മലയാളത്തിലുമായി തമിഴിലുമായി അഞ്ഞൂറോളം കഥാപാത്രങ്ങളായി വേഷമിട്ടു. വില്ലനായും നായകനായും സ്വഭാവനടനായും തമാശക്കാരനായും നിറഞ്ഞാടി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍