സൈക്കിള്‍ റിക്ഷയില്‍ മദിരാശി നഗരം ചുറ്റി മമ്മൂട്ടിയും നെടുമുടിവേണുവും, ഓര്‍മ്മകളില്‍ മെഗാസ്റ്റാര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (09:03 IST)
അടുത്ത സുഹൃത്ത് മാത്രമല്ല എനിക്കൊപ്പം ജീവിച്ച് തീര്‍ത്ത മനുഷ്യനായിരുന്നു എന്നാണ് നെടുമുടിയെ കുറിച്ച് ഓര്‍ത്ത് കൊണ്ട് മമ്മൂട്ടി പറഞ്ഞത്. ഒത്തിരി സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. സിനിമ ചിത്രീകരണം ഇല്ലാത്ത രണ്ടാം ശനിയാഴ്ച മദിരാശി നഗരം കാണാന്‍ നെടുമുടിയുടെ കൂടെ ഇറങ്ങിയ ഓര്‍മ്മ പങ്കുവെക്കുകയാണ് മെഗാസ്റ്റാര്‍.
 
ഷൂട്ടിങ്ങില്ലാത്ത രണ്ടാം ശനിയാഴ്ചകളില്‍ സൈക്കിള്‍ റിക്ഷ വാടകയ്ക്ക് എടുത്ത് ഞങ്ങള്‍ മദിരാശി നഗരം ചുറ്റും. 11 മണിക്ക് തുടങ്ങുന്ന സഞ്ചാരം രാത്രി വൈകുംവരെ നീളും എന്നാണ് മമ്മൂട്ടി പറയുന്നത്. ഇതിനിടയ്ക്ക് വയര്‍ നിറയെ ഭക്ഷണവും ചായയും സിനിമയുമൊക്കെ ഉണ്ടാകുമെന്നും വേണുവിനെക്കുറിച്ചുള്ള സുന്ദരമായ ഓര്‍മ്മകളില്‍ ഒന്ന് ഈ റിക്ഷ യാത്ര ആണെന്നും മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
 
അദ്ദേഹം ഒടുവിലായി അഭിനയിച്ചത് മമ്മൂട്ടിയുടെ പുഴുവില്‍. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അയല്‍ക്കാരനായി വേണു വേഷമിട്ടു. വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടിയും സംവിധായകന്‍ അമല്‍ നീരദും ഒന്നിച്ച ഭീഷ്മപര്‍വത്തിലും നെടുമുടി വേണു ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍