റിലീസിനു ശേഷം വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ചിത്രമാണ് നായാട്ട്. ഇപ്പോഴിതാ 94-ാമത് അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് നായാട്ട്. ആകെ ലിസ്റ്റിലുള്ള 14 ചിത്രങ്ങളില്‍ ഒന്നാണ് നായാട്ട്.യോഗി ബാബു നായകനായ തമിഴ് ചിത്രം മണ്ഡേല, ഗുജറാത്തി ചിത്രം ചെല്ലോ ഷോ, ബോളിവുഡ് ചിത്രങ്ങളായ ഷെര്‍ണി, സര്‍ദാര്‍ ഉദ്ധം തുടങ്ങിയ ചിത്രങ്ങളാണ് ലിസ്റ്റിലുള്ളത്.