ഈ നാലുകാര്യങ്ങള്‍ കണക്കിലെടുത്താണ് ഒരു രാജ്യത്ത് പട്ടിണിയുണ്ടോയെന്ന് തീരുമാനിക്കുന്നത്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 20 ഒക്‌ടോബര്‍ 2021 (16:31 IST)
നാലുകാര്യങ്ങള്‍ കണക്കിലെടുത്താണ് ഒരു രാജ്യത്ത് പട്ടിണിയുണ്ടോയെന്ന് തീരുമാനിക്കുന്നത്. ഒന്നാമത്തേത് കുട്ടികളിലെ പോഷകകുറവാണ്. ഇതിനായി അഞ്ചുവയസിനു താഴെയുള്ള കുട്ടികളുടെ ഭാരവും ഉയരവും നോക്കുന്നു. അടുത്തത് അഞ്ചുവയസിനുതാഴെയുള്ള കുട്ടികളുടെ ശതമാനമാണ്. രോഗങ്ങളും കുട്ടികളുടെ പ്രായവും കണക്കാക്കുന്നു. അടുത്തത് അഞ്ചുവയസിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കാണ്. ഇവയെല്ലാം കണക്കാക്കിയാണ് റാങ്ക് നിര്‍ണയിച്ചിട്ടുള്ളത്. ആഗോള പട്ടിണി സൂചിക പ്രകാരം 116 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 101 മതാണ്. വലിയ ജനസംഖ്യ ഉള്ളതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഇന്ത്യ പിന്നില്‍ പോകാനുള്ള സാധ്യത ഉണ്ടെന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളു. പട്ടികയില്‍ ചൈന 18നകത്താണുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍