ആദ്യമായി സിനിമയില്‍ എത്തിച്ച ഗുരുവിനെ നയന്‍താര മറന്നില്ല, വിവാഹത്തിന് പങ്കെടുക്കാന്‍ പ്രത്യേക ക്ഷണം

കെ ആര്‍ അനൂപ്
വെള്ളി, 10 ജൂണ്‍ 2022 (15:02 IST)
സിനിമയില്‍ അഭിനയിക്കാന്‍ വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ മോട്ടിവേഷന്‍ നല്‍കി നയന്‍താര എന്ന ഡയാന കുര്യനെ സിനിമയിലെത്തിച്ചത് സംവിധായകന്‍ സത്യന്‍ അന്തിക്കാടായിരുന്നു. തന്നെ ആദ്യമായി സിനിമയില്‍ അഭിനയിച്ച ഗുരുവിനെ നടി മറന്നില്ല. വിവാഹ തലേന്ന തന്നെ നയന്‍താരയുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ട ചുരുക്കം ചില അതിഥികളില്‍ ഒരാളായിരുന്നു അദ്ദേഹം.
 
 സത്യന്‍ അന്തിക്കാടില്‍ നിന്ന് അനുഗ്രഹം വാങ്ങിയ നയന്‍താര കല്യാണ ദിവസവും അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പാക്കി. 
 
രണ്ടായിരത്തി മൂന്നില്‍ റിലീസായ മനസ്സിനക്കരെയില്‍ അഭിനയിക്കുന്നതിന് മുമ്പ് നടി ഒരു മോഡലായിരുന്നു. ജ്വല്ലറി പരസ്യത്തിന്റെ മോഡലായിരുന്ന നയന്‍താരയെ ഒരു മാസികയിലാണ് ആദ്യമായി അദ്ദേഹം കണ്ടത്.
 
ഗൗരി എന്ന കഥാപാത്രത്തിനായി ഒരു പുതുമുഖത്തെ തിരയുകയായിരുന്നെന്നും അപ്പോഴാണ് ജ്വല്ലറിക്ക് വേണ്ടി മോഡലിംഗ് ചെയ്യുന്ന നയന്‍താരയുടെ ഫോട്ടോ കാണാനിടയായെന്നും സംവിധായകന്‍ പറയുന്നു.മാസികയുടെ എഡിറ്റര്‍ വഴിയാണ് നയന്‍താരയുടെ അടുത്തെത്തിയത്. നയന്‍താര ഈ വേഷം ചെയ്യാന്‍ സമ്മതിച്ചെങ്കിലും ബന്ധുക്കള്‍ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കാത്തതിനാല്‍ പിന്നീട് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സത്യന്‍ പറഞ്ഞിരുന്നു.
 
സത്യന്‍ അന്തിക്കാട് നടിയെ ഈ വേഷം ചെയ്യാന്‍ വേണ്ടി മോട്ടിവേറ്റ് ചെയ്തു.നയന്‍താരയും മാതാപിതാക്കളും സിനിമയില്‍ അഭിനയിക്കുന്നത് ഒടുവില്‍ സമ്മതം മൂളി. 

അനുബന്ധ വാര്‍ത്തകള്‍

Next Article