71st National Film Awards: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വൈകീട്ട് 6ന് പ്രഖ്യാപിക്കും, വിക്രാന്ത് മാസിക്കും റാണി മുഖർജിക്കും സാധ്യത

അഭിറാം മനോഹർ

വെള്ളി, 1 ഓഗസ്റ്റ് 2025 (16:52 IST)
National Awards
എഴുപത്തിയൊന്നാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും. 2023ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് ജൂറി പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്. വൈകീട്ട് ആറ് മണിയോടെയാകും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.ട്വല്‍ത്ത് ഫെയില്‍ എന്ന സിനിമയിലെ പ്രകടനത്തിന് വിക്രാന്ത് മാസിയാണ് മികച്ച നടനുള്ള പുരസ്‌കാരത്തിനുള്ള മത്സരത്തില്‍ മുന്‍നിരയിലുള്ളത്. മികച്ച നടിക്കുള്ള മത്സരത്തില്‍ മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വെയിലെ പ്രകടനത്തിന് റാണി മുഖര്‍ജിക്കും സാധ്യത കണക്കാക്കുന്നു.
 
മികച്ച നടനുള്ള പുരസ്‌കാരത്തിനായുള്ള മത്സരത്തില്‍ വിക്രാന്ത് മാസി ഏറെ മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം തെന്നിന്ത്യയിലെ 2 നടികളുമായാണ് റാണി മുഖര്‍ജി മത്സരിക്കുന്നത്. കഴിഞ്ഞ ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത് കാന്തരയിലൂടെ റിഷഭ് ഷെട്ടിയായിരുന്നു. മികച്ച നായികയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നിത്യാമേനോന്‍(തിരുച്ചിത്രമ്പലം), മാനസി പരേഖ്(കച്ച് എക്‌സ്പ്രസ്) എന്നിവര്‍ പങ്കിടുകയായിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍