മർദാനി വീണ്ടുമെത്തുന്നു, റാണി മുഖർജിയുടെ പോലീസ് സീരീസിന് മൂന്നാം ഭാഗം പ്രഖ്യാപിച്ചു

അഭിറാം മനോഹർ

വെള്ളി, 23 ഓഗസ്റ്റ് 2024 (18:19 IST)
Mardani
റാണി മുഖര്‍ജിയുടെ ബോളിവുഡിലേക്കുള്ള രണ്ടാം വരവായിരുന്നു 2014ല്‍ പുറത്തിറങ്ങിയ മര്‍ദാനി എന്ന സിനിമ. സിനിമയില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് റാണി മുഖര്‍ജി എത്തിയത്. സിനിമ വന്‍ വിജയമായതോടെ സിനിമയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ സിനിമ 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മര്‍ദാനി ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് യാഷ് രാജ് ഫിലിംസ്.
 
2019ലായിരുന്നു സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്. രണ്ടാം ഭാഗം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയുടെ മൂന്നാം ഭാഗം നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയില്‍ ശിവാനി റോയ് എന്ന ഐപിഎസ് ഉദ്യോഗസ്ഥയായാണ് റാണി മുഖര്‍ജി എത്തിയത്. സിനിമയുടെ ആദ്യ ഭാഗം 60 കോടി രൂപയും രണ്ടാം ഭാഗം 67 കോടി രൂപയുമാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. 2023ല്‍ പുറത്തിറങ്ങിയ മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെ എന്ന സിനിമയിലാണ് റാണി മുഖര്‍ജി അവസാനമായി അഭിനയിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍