രാജ് കുമാര്‍ റാവുവും ശ്രദ്ധ കപൂറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്ത്രീ 2 എന്ന സിനിമയിലാണ് തമന്നയുടെ പുതിയ ഗാനരംഗം. സച്ചിന്‍- ജിഗര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് മധുബന്തി ബാഗ്ചി,ദിവ്യകുമാര്‍,സച്ചിന്‍- ജിഗര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഇതുവരെ 10 മില്യണിലധികം പേര് ഈ ഗാനം കണ്ടുകഴിഞ്ഞു. ഓഗസ്റ്റ് 15നാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. 2018ല്‍ ബോളിവുഡില്‍ അപ്രതീക്ഷിത ഹിറ്റായി മാറിയ ഹൊറര്‍- കോമഡി സിനിമയായ സ്ത്രീയുടെ രണ്ടാം ഭാഗമാണ് സ്ത്രീ 2. പങ്കജ് ത്രിപാഠി,അഭിഷേക് ബാനര്‍ജി എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു. സിനിമയില്‍ തമന്നയ്ക്കും പ്രധാനമായ വേഷമാണ് ഉള്ളതെന്നാണ് സൂചന.