'ഞാന്‍ റിട്ടയര്‍ ചെയ്യുന്നില്ല. ഒരു നീണ്ട ഇടവേള വേണം. വീട് വല്ലാതെ മിസ് ചെയ്യുന്നു,ആരോഗ്യവും ശ്രദ്ധിക്കണം… ആളുകള്‍ ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്', വിക്രാന്ത് മാസി സ്വകാര്യ മാധ്യമത്തിനോട് തന്റെ ഭാഗം വിശദീകരിച്ചു.
അടുത്ത വർഷത്തോടെ വിരമിക്കാനാണ് പ്ലാൻ. നിങ്ങളുടെ മായാത്ത പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നുവെന്നും ഭര്‍ത്താവ്, അച്ഛന്, മകന് എന്നീ നിലകളില്‍ വീണ്ടും പ്രവർത്തിക്കാനുള്ള സമയമായെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എക്കാലവും കടപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം നേരത്തെ കുറിപ്പിന്റെ അവസാനം കൂട്ടിച്ചേര്‍ത്തു.