ദേശീയ ചലചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു, ധനുഷും മനോജ് വാജ്‌പേയിയും മികച്ച നടന്മാർ, മികച്ച നടി കങ്കണ

Webdunia
തിങ്കള്‍, 22 മാര്‍ച്ച് 2021 (16:58 IST)
അറുപത്തിയേഴാമത് ദേശീയ ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രിയദർശൻ മോഹൻലാൽ ചിത്രം മരയ്‌ക്കാർ അറബികടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. അസുരനിലെ പ്രകടനത്തിന് ധനുഷ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി.
 
ബോളിവുഡ് നടൻ മനോജ് ബാജ്‌പേയി മികച്ച നടനുള്ള പുരസ്‌കാരം ധനുഷുമായി പങ്കിട്ടു. ബോസ്‌ലെ എന്ന ചിത്രത്തിലെ പ്രകടനമാണ് മനോജ് ബാജ്‌പേയിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മണികർണികയിലെ പ്രകടനത്തിന് കങ്കണ റണാവത്ത് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article