Nanpakal Nerathu Mayakkam: മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ ഗംഭീര പ്രകടനവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവുമാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കത്തിന് മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരു പ്രത്യേകതയുണ്ട്.
തമിഴ് സിനിമ ഡയലോഗുകള്‍, പാട്ടുകള്‍, സാഹചര്യത്തിനനുസരിച്ച് വരുന്ന ശബ്ദങ്ങള്‍ എന്നിവ മാത്രമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്.