സ്ട്രെസ് നിറഞ്ഞ അവസ്ഥ,ഡിപ്രഷനെക്കാളും ഭേദം,ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രശ്‌നങ്ങളെ കുറിച്ച് രഞ്ജിനി ഹരിദാസ്

കെ ആര്‍ അനൂപ്

വെള്ളി, 20 ജനുവരി 2023 (17:14 IST)
40 വയസ്സ് കഴിഞ്ഞതോടെ ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരം പ്രശ്നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് രഞ്ജിനി ഹരിദാസ്. ഡിപ്രഷനെക്കാളും ഭേദമാണെങ്കിലും ഇത്തരം വികാരങ്ങളൊന്നും തനിക്ക് മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു. തന്റെ വ്ളോഗിലൂടെയാണ് രഞ്ജിനിയുടെ വെളിപ്പെടുത്തല്‍.
 
ഇപ്പോഴത്തെ തന്നെ അവസ്ഥയെക്കുറിച്ച് നടി പറഞ്ഞത് ഇങ്ങനെ.പട്ടി നക്കിയ ജീവിതം എന്നു പറഞ്ഞ് കേട്ടിട്ടുണ്ടോ? ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നില്ല. അത്രയും സ്ട്രെസ് നിറഞ്ഞ അവസ്ഥയാണ് ഇപ്പോള്‍. എന്താ നടക്കുന്നേ, എന്താ ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കണ്‍ഫ്യൂഷനാണ്. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള താല്‍പര്യമോ, ലക്ഷ്യമോ ഒന്നും എനിക്കിപ്പോള്‍ ഇല്ലെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു.
 
 
.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍