ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമ,'നല്ല സമയം' ഓഡിഷ്യന്‍ നാളെ

കെ ആര്‍ അനൂപ്
വെള്ളി, 22 ഏപ്രില്‍ 2022 (16:59 IST)
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. ഒടിടി പ്ലാറ്റ്‌ഫോമിനുവേണ്ടിയാണ് ചിത്രമൊരുങ്ങുന്നത്.സിനിമയുടെ ഓഡിഷ്യന്‍ നാളെ രാവിലെ 10.30 മുതല്‍ 5.30pm വരെ തൃശ്ശുരില്‍ നടക്കുമെന്ന് ഒമര്‍ ലുലു അറിയിച്ചു.
 
സിനിമയില്‍ അഭിനയിക്കാന്‍ പുതുമുഖ നായികമാരെ നിര്‍മ്മാതാക്കള്‍ തേടുന്നു.പവര്‍ സ്റ്റാറിനു മുന്‍പേ നല്ല സമയം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ അറിയിച്ചു.
 
തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നീ സ്ഥലങ്ങളിലെ സംസാരശൈലികളില്‍ ഏതെങ്കിലും ഒന്നെങ്കിലും കൈകാര്യം ചെയ്യാനുള്ള കഴിവുള്ളവര്‍ക്കാണ് അവസരം. 18- 23 ആണ് പ്രായപരിധി. രണ്ട് നായികാ കഥാപാത്രങ്ങളിലേക്കാണ് ഓഡിഷന്‍. താല്‍പര്യമുള്ളവര്‍ക്ക് നേരിട്ട് ഓഡിഷനില്‍ പങ്കെടുക്കാം എന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article