‘ബോയ്ക്കോട്ട് ചൈന’ ക്യാമ്പയിന് പിന്തുണ അറിയിച്ച് ഗായകൻ നജീം അർഷാദ്. ഇന്ത്യ - ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിൻറെ ഈ തീരുമാനം. ‘നമ്മുടെ സൈന്യത്തിന് പിന്തുണ നല്‍കാന്‍ ചെയ്യാൻ പറ്റുന്നത് എന്തായാലും ചെയ്യണം, വീട്ടിലിരുന്ന് എനിക്കിപ്പോൾ ഇതേ ചെയ്യാൻ പറ്റൂ’ - എന്ന് പറഞ്ഞു കൊണ്ട് ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു നജീം അര്‍ഷാദ്.